സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാകുന്നത് ഈ പ്രായത്തില്‍

വെള്ളി, 1 ഏപ്രില്‍ 2022 (14:16 IST)
മുപ്പതുകള്‍ക്ക് ശേഷം സ്ത്രീകളില്‍ സെക്‌സിനോടുള്ള താല്‍പര്യം ഇരട്ടിക്കുന്നതായാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇരുപതുകളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ലൈംഗിക ചോദന മുപ്പതുകളില്‍ തങ്ങള്‍ക്ക് തോന്നുന്നതായി പല പഠനങ്ങളിലും സ്ത്രീകള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അതിനു കാരണവുമുണ്ട്. 
 
പൊതുവെ പുരുഷന്‍മാര്‍ക്ക് മുപ്പതുകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയാന്‍ തുടങ്ങും. അതുവഴി സെക്‌സിനോടുള്ള താല്‍പര്യത്തില്‍ കുറവ് സംഭവിക്കാം. എന്നാല്‍ സ്ത്രീകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പെട്ടന്ന് കുറയുന്നില്ല. അതാണ് സ്ത്രീകളിലെ ലൈംഗിക ചോദനയ്ക്ക് പ്രധാന കാരണം. മുപ്പതുകളിലും നാല്‍പ്പതുകളുടെ തുടക്കത്തിലും സ്ത്രീകള്‍ കൂടുതല്‍ സ്‌നേഹവും പരിഗണനയും ആഗ്രഹിക്കുന്നു. മുപ്പതുകളിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഓര്‍ഗാസം ലഭിക്കുകയെന്നാണ് സെക്‌സ് ഗവേഷകന്‍ ആല്‍ഫ്രഡ് കിന്‍സി പറഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ക്ക് മുപ്പതുകളില്‍ തോന്നുന്ന ലൈംഗിക ചോദന അവരുടെ ഇരുപതുകളിലോ മുപ്പതുകള്‍ക്ക് ശേഷമോ തോന്നില്ലെന്നും ആല്‍ഫ്രഡ് കിന്‍സി പറയുന്നു. 
 
ലൈംഗിക ബന്ധത്തില്‍ ഓര്‍ഗാസം ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന സ്ത്രീകളെ കുറിച്ചുള്ള പഠനം ഇക്കാര്യങ്ങള്‍ അടിവരയിടുന്നു. 18 നും 30 നും ഇടയില്‍ പ്രായമുള്ള 54 ശതമാനം സ്ത്രീകളും തങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏറ്റവും ഉയര്‍ന്ന ഓര്‍ഗാസം ലഭിക്കാതെ ബുദ്ധിമുട്ടിയതായി പറയുന്നു. എന്നാല്‍ 31 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ശരിയായ ഓര്‍ഗാസം ലഭിക്കാന്‍ ബുദ്ധിമുട്ടിയ സ്ത്രീകളുടെ ശതമാനം 45 ആയി കുറഞ്ഞിട്ടുണ്ട്. 31 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ സെക്ഷ്വലി വളരെ ആക്ടീവാണെന്നും ഇതില്‍ 87 ശതമാനം പേരും സ്ഥിരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഈ പഠനത്തില്‍ പറയുന്നു. നല്ല രീതിയില്‍ ഓര്‍ഗാസം ലഭിക്കുന്നു എന്നതുകൊണ്ടാണ് 31 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ലൈംഗികതയോട് താല്‍പര്യം കൂടുന്നതെന്നും ഈ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍