എല്ലാ ദിവസവും നിങ്ങളുടെ നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്നാറ്റത്തിനും കാരണമാകുന്ന മ്യൂട്ടന്‍സ് സ്‌ട്രെപ്‌റ്റോകോക്കി, ലാക്ടോബാസിലി ബാക്ടീരിയകളെ കുറയ്ക്കുന്നു. ഫലപ്രദമായി നാവ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും. അധിക അവശിഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, നിങ്ങളുടെ നാവില്‍ വെളുത്ത നിറം കാണാന്‍ തുടങ്ങും. നിങ്ങള്‍ നാവ് ദിവസവും വൃത്തിയാക്കുമ്പോള്‍, ഈ വെളുത്ത ആവരണം നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. കാലക്രമേണ, നിര്‍ജ്ജീവ കോശങ്ങള്‍, ബാക്ടീരിയകള്‍, അവശിഷ്ടങ്ങള്‍ എന്നിവ നിങ്ങളുടെ നാവില്‍ കെട്ടിക്കിടക്കുകയും, അത് വായ്നാറ്റം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് നാവ് എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കണം.