വര്‍ണങ്ങള്‍ വാരി വിതറി ഹേംകുണ്ടില്‍ പ്രകൃതിയുടെ ഹോളി

Webdunia
വെള്ളി, 6 മാര്‍ച്ച് 2015 (15:47 IST)
രാജ്യം നിറങ്ങളുടെ ആഘോഷമായ ഹോളിയില്‍ മതിമറക്കുമ്പോള്‍ രാജ്യത്തിന്റെ ഹിമാലയന്‍ ഭാഗങ്ങളില്‍ ഒരിടത്ത് പ്രകൃതിയും ഹോളിയുടെ ആഘോഷം ദിവസങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്. എവിടെയാണെന്നറിയാമോ, ഉത്തരാഖണ്ഡില്‍ ഹേംകുണ്ടില്‍. പൂക്കളുടെ താഴ്വാരം എന്നറിയപ്പെടുന്ന ഹേംകുണ്ടില്‍ ഇപ്പോള്‍ പലവര്‍ണങ്ങള്‍ മലനിരകളില്‍ ആരോ വാരിവിതറിയിട്ടതുപോലെ പലനിറത്തില്‍ ക്കള്‍ വിരിഞ്ഞ് നറുമണം തൂകിനില്‍ക്കുകയാണ്. സഞ്ചാരികള്‍ക്ക് കാഴ്ചയുടെ പറിദീസയൊരുക്കി പ്രകൃതി ഹേംകുണ്ടില്‍ ഹോളി തനിയെ ആഘോഷിക്കുന്നു.
 
നന്ദദേവി ബയോ റിസര്‍വില്‍ സ്ഥിതി ചെയ്യുന്ന ഹേംകുണ്ട് പന്ത്രണട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂവിടുന്ന ബ്രഹ്മകമല്‍ എന്ന പൂക്കള്‍ക്ക് പ്രസിദ്ധമാണ്. ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെടിരിക്കുന്ന ഹേംകുണ്ടില്‍ പ്രമുഖ സിഖ് ആരാധനാ കേന്ദ്രം കൂടിയുണ്ട്. ഏപ്രില്‍ അവസാനത്തോടെ സിഖ് തീര്‍ഥാടകരെത്തിയാണ് ഇവിടേക്കുള്ള വഴികളിലെ മഞ്ഞുനീക്കി ഗതാഗതയോഗ്യമാക്കുക. അതുവരെ ഇവിടെ എത്താന്‍ യാതൊരു വഴിയുമില്ല. ഋഷികേശില്‍നിന്ന് 275 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
 
ഇപ്പോള്‍ മഞ്ഞുമൂടിക്കിടക്കുന്ന ഇവിടെക്ക് ഏപ്രിലായാല്‍ കാഴ്ചക്കാരെത്തിത്തുടങ്ങും. ഗോവിന്ദ്ധാമില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് ഹേംകുണ്ട്. ഡല്‍ഹിയില്‍നിന്നു ഹരിദ്വാറില്‍ ട്രെയിന്‍മാര്‍ഗമെത്തിയൂം ഹേംകുണ്ടിലെത്താം. ഹരിദ്വാറില്‍നിന്ന് ഋഷികേശ് വഴി ഗോവിന്ദ്ഘട്ടിലേക്കു ബസ് കിട്ടും. ഡല്‍ഹിയില്‍നിന്ന് അഞ്ഞൂറു കിലോമീറ്ററോളം ഡ്രൈവ് ചെയ്തും ഹേംകുണ്ടിലെത്താം.