ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് നല്കിയ വാക്ക് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ശ്രീജേഷ് പാലിച്ചു. മലേഷ്യയിലെ ക്വാന്‍ടെനില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ തോല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ടൂര്‍ണമെന്റിന് മലേഷ്യയിലേക്ക് പോകുന്നതിനു മുമ്പ് ബംഗളൂരു സായിയില്‍ നടന്ന പരിശീലനത്തിനിടെ ആയിരുന്നു ഇന്ത്യ പാകിസ്ഥാനെ തോല്പിക്കുമെന്ന് ശ്രീജേഷ് പറഞ്ഞത്.
പാകിസ്ഥാനെതിരെ 3-2നായിരുന്നു ഇന്ത്യയുടെ ജയം. തുടക്കത്തില്‍ പാകിസ്ഥാന്‍ നടത്തിയ തുടര്‍ച്ചയായ മുന്നേറ്റങ്ങളെ ശ്രീജേഷും സംഘവും സമചിത്തതയോടെ പ്രതിരോധിച്ചു. 2-1ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.
ഇതോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ഏഴു പോയിന്റായി. പാകിസ്ഥാന് മുന്നു പോയിന്റുകളാണ് ഉള്ളത്.