പശുക്കളെ കള്ളക്കടത്ത് നടത്തി എന്നാരോപിച്ച് ഹിമാചല്‍ പ്രദേശില്‍ ഒരാളെ മര്‍ദ്ദിച്ചു കൊന്നു. നൊമാന്‍ എന്നയാളാണ് മരിച്ചത്. പശുക്കളുമായി പോകുകയായിരുന്ന ലോറി തടഞ്ഞാണ് ഇയാളെ അക്രമിച്ചത്.
ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് മര്‍ദനത്തിന് പിന്നിലെന്നാണ് ആരോപണം. പശുക്കളുമായി പോകുകയായിരുന്ന ലോറി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു എന്ന് നൊമാനോപ്പം യാത്ര ചെയ്ത സഹോദരന്‍ ഇമ്രാന്‍ സാഗര്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം, ലോറിയില്‍ ഇവര്‍ക്കൊപ്പം യാത്ര ചെയ്ത മറ്റ് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂരത നിരോധന നിയമമനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.