ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: ഈ വര്‍ഷത്തെ സന്ദേശം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 ജൂലൈ 2023 (08:35 IST)
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമാണ്. ഒരു ജീവിതം, ഒരു കരള്‍ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. വൈറല്‍ ഹെപ്പറ്റൈറ്റിസിനെ കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് ഈ ദിനം കൊണ്ട് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്. രോഗ നിര്‍ണയം നടത്താത്തിനാല്‍ വര്‍ഷം തോറും ദശലക്ഷക്കണക്കിന് പേരാണ് മരിക്കുന്നത്. 
 
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മദ്യപാനത്തിന്റെ അമിതമായ ഉപയോഗമാണ് കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുക എന്ന് പൊതുവെ പലരും കരുതുന്നുണ്ടെങ്കിലും അമിതവണ്ണവും പാരമ്പര്യരോഗങ്ങളും അണുബാധകളുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article