തമിഴ്‌നാട്ടില്‍ മഴ ശമിക്കുന്നു; ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങി

സിആര്‍ രവിചന്ദ്രന്‍
ശനി, 13 നവം‌ബര്‍ 2021 (09:42 IST)
തമിഴ്‌നാട്ടില്‍ മഴ ശമിക്കുന്നതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങി. എന്നിരുന്നാലും ചെന്നൈയിലും സമീപ ജില്ലകളിലെയും വെള്ളക്കെട്ട് തുടരുകയാണ്. ഇപ്പോഴുള്ള വെള്ളക്കെട്ട് രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായും മാറുമെന്ന് റവന്യുമന്ത്രി കെകെഎസ്എസ് രാമചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. നീലഗിരി ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധിയാണ്. 
 
അതേസമയം കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മറ്റുജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് മഴ. വടക്കന്‍ തമിഴ്‌നാട് തീരത്തുള്ള ന്യൂനമര്‍ദ്ദത്തിന്റേയും ബംഗാള്‍ ഉല്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദവും മഴയുടെ ആക്കം കൂട്ടുന്നു. കേരള തീരത്ത് 50 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്ന് മുന്നറിയിപ്പുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article