മഹാരാഷ്ട്രയിലെ മഴക്കെടുതി ഇതുവരെ കവര്‍ന്നത് 139 ജീവനുകള്‍. റായ്ഗഡിലെ മണ്ണിടിച്ചിലില്‍ 52 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മഹാരാഷ്ട്രയില്‍ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഇപ്പോള്‍ തുടരുന്നത്. അതേസമയം മണ്ണിടിച്ചിലില്‍ 50തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മണ്ണിടിച്ചിലില്‍ ഇതുവരെ നിരവധി വീടുകളാണ് തകര്‍ന്നുപോയത്.
മരിച്ചവരുടെകുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പരിക്കേറ്റവരുടെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കും. നിലവില്‍ ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. അതേസമയം തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്.