ചന്ദ്രയാൻ 2 ദൗത്യം പാളാൻ കാരണം മോദി; പുതിയ തിയറിയുമായി കുമാരസ്വാമി

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (09:27 IST)
ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ പ്രശ്‌നമുണ്ടാകാന്‍ കാരണം പ്രധാനമന്ത്രി മോദിയാണ് എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ചന്ദ്രയാന്‍ 2, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നത് സംബന്ധിച്ച് പ്രതീക്ഷ തകര്‍ത്തത് മോദിയുടെ സാന്നിധ്യമാണ് എന്നാണ് കുമാരസ്വാമിയുടെ അഭിപ്രായം. മോദിയുടെ ഭാഗ്യദോഷമാണ് എല്ലാത്തിനും പ്രശ്‌നമായതെന്നാണ് കുമാരസ്വാമി അഭിപ്രായം. 
 
താനാണ് ചന്ദ്രയാന്‍ ഇറക്കുന്നത് എന്ന മട്ടിലാണ് മോദി ബംഗളൂരുവിലെത്തിയത്. ഐഎസ്ആര്‍യിലെ ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരുടെ 10-12 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഭാഗമാണ് ഇത്. ഇതാണ് മോദി ഉപയോഗിച്ചത് – കുമാരസ്വാമി കുറ്റപ്പെടുത്തി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article