ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളെന്ന് ഹരിയാന കൃഷിമന്ത്രി

Webdunia
ബുധന്‍, 29 ഏപ്രില്‍ 2015 (12:28 IST)
ആത്മഹത്യ ചെയ്ത കര്‍ഷകരെ ഭീരുക്കളെന്ന് വിളിച്ച് ഹരിയാന കൃഷിവകുപ്പ് മന്ത്രി ഓം പ്രകാശ് ധന്‍കര്‍, വന്‍ കൃഷിനാശം മൂലം രാജ്യത്തു കര്‍ഷക ആത്മഹത്യകള്‍ തുടക്കഥയാകുമ്പോഴാണ് ധന്‍കറിന്റെ വിവാദ പ്രസ്താവന. ആത്മഹത്യചെയ്ത കര്‍ഷകരുടേയും തൊഴിലാളികളുടേയും കുടുംബങ്ങളെ ഹരിയാന സര്‍ക്കാര്‍ സഹായിക്കില്ലെന്നും ധന്‍കര്‍ പറഞ്ഞും
 
ഇതുകൂടാതെ ഡല്‍ഹിയില്‍ രാജസ്ഥാനില്‍ നിന്നുമുള്ള കര്‍ഷകന്‍ ഗജേന്ദ്ര സിംഗ് മരിക്കാനിടയായ സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനേയും ധന്‍കര്‍ വിമര്‍ശിച്ചു. കര്‍ഷകന്റെ മരണത്തില്‍ കെജ്രിവാള്‍ രാഷ്ട്രീയവത്കരിച്ചെന്നും അദ്ദേഹം ആരോപിച്ചു.വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നതും അതിനോടുള്ള സര്‍ക്കാറിന്റെ നിലപാടും രൂക്ഷമായ പ്രശ്നമാണെന്ന് ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വാര്‍ പറഞ്ഞു