ഹനുമാൻ വിഗ്രഹത്തിന് സാന്താക്ലോസിന്റെ വേഷമണിയിച്ചു, ദൈവത്തിന്റെ തണുപ്പകറ്റാനെന്ന് പൂജാരി !

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (15:28 IST)
അഹമ്മദാബാദ്: ഗുജറാത്തിൽ ഹനുമാൻ വിഗ്രഹത്തിൽ സാന്താക്ലോസിന്റെ വേഷം അണിയിച്ചു. കഷ്ടഭജൻ ദേവനായി ഹനുമാനെ ആരാധിക്കുന്ന സാരംഗ്പൂരിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിൽ ക്രിസ്തുമസ് പാപ്പയുടെ വേഷം ധരിപ്പിച്ചത്. സംഭവം വലിയ വിവാദമായിരിക്കുകയാണ്. 
 
ഭക്തരായ ചിലർ ഇതിനെതിരെ രംഗത്തെത്തി. ദൈവത്തിന് തണുക്കാതിരിക്കാൻ കമ്പിളി വസ്ത്രം ധരിപ്പിക്കുകയാണ് ചെയ്തീരിക്കുന്നത് എന്നാണ് ഇതിന് ക്ഷേത്രം അതികൃതർ നൽകിയിരിക്കുന്ന മറുപടി. അമേരിക്കയിലെ ഭക്തരാണ് ഈ വസ്ത്രം അയച്ചു നൽകിയത് എന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
 
എന്നാൽ ഇത് കമ്പളി വസ്ത്രമല്ലെന്നും. മതവികാരം വൃണപ്പെടുത്താനല്ല ഇങ്ങനെ ചെയ്തത് എന്നുമാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി വിശദികരണം നൽകുന്നത്. പ്രതിഷേധം ശക്തമായതോടെ വിഗ്രഹത്തെ ധരിപ്പിച്ച വസ്ത്രം പൂജാരി അഴിച്ചുമാറ്റുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article