ഭർത്താവ് ഭാര്യയെ തല്ലുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യയിലെ പകുതിയോളം സ്ത്രീകളും പുരുഷന്മാരും വിശ്വസിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ. ഭാര്യ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയില്ലെങ്കിൽ ശാരീരികമായി ആക്രമിക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്നവരാണ് മിക്ക ആളുകളും.
കര്‍ണാടകയില്‍ 76.9 ശതമാനം സ്ത്രീകളും 81.9 ശതമാനം പുരുഷന്മാരും ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ 45 ശതമാനം സ്ത്രീകളും 44 ശതമാനം പുരുഷന്മാരും ഗാര്‍ഹിക പീഡനത്തോട് യോജിക്കുന്നു. തെലങ്കാനയിൽ 83.8 ശതമാനം സ്ത്രീകളും 70.8 ശതമാനം പുരുഷന്മാരും ഇതിനോട് യോജിക്കുമ്പോൾ ആന്ധ്രയിൽ ഇത് 83.6 ശതമാനം സ്ത്രീകളും 66.5 ശതമാനം പുരുഷന്മാരുമാണ്.
കണക്കുകളിൽ നിന്ന് ദക്ഷിണേന്ത്യയിൽ നിന്നാണ് കൂടുതൽ പേർ ഗാർഹിക പീഡനം ശരിയെന്ന് കരുതുന്നവർ എന്നാണ് തെളിയുന്നത്.