ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയതിനെ സ്വാഗതം ചെയ്ത് വനിതാ ആക്ടിവിസ്റ്റുകള്‍. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ആക്ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി പറഞ്ഞു. ഇത് സ്ത്രീകള്‍ക്കുള്ള അംഗീകാരമാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഈ വിധിയിലൂടെ സ്ത്രീകൾക്ക് നീതി ലഭിച്ചുവെന്നും പൂർണ്ണ തൃപതി കൈവരിച്ചുവെന്നും യു പിയിലെ മതപണ്ഡിതയായ ഡോ: ഹീന സഹീർ നഖ്വി പറഞ്ഞു. ഇസ്ലാമിൽ പുരുഷനും സ്ത്രീക്കും തുല്യപദവിയാണ് ഉള്ളതെന്നും ഹീന സഹീർ കൂട്ടിച്ചേർത്തു.