ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് 97 വിമാനസർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ

Webdunia
ശനി, 23 മെയ് 2020 (11:53 IST)
കുവൈത്തിൽ നിന്നും കേരളത്തിന്റെ വിവിധ വിമാനത്താവളങ്ങളിലേക്ക് 23 സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ്. കുവൈത്ത്, ഖത്തര്‍, ഒമാന്‍, സൗദി എന്നീ രാജ്യങ്ങളില്‍നിന്ന് ആകെ 97 സര്‍വീസുകളാണ് ഇൻഡിഗോ നടത്താനൊരുങ്ങുന്നത്.സൗദിയിൽ നിന്ന് 36.ഒമാനിൽ നിന്ന് 10,ഖത്തറിൽ നിന്ന് 28 വീതം സർവീസുകളാണ് ഉണ്ടാവുക.
 
സ്വകാര്യവിമാനകമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച 180 സർവീസുകളിൽ പകുതിയിലേറെയും ഇൻഡിഗോയാണ് ചെയ്യുന്നത്. എല്ലാ പ്രതിരോധ മുൻകരുതലുകളും പാലിച്ചായിരിക്കും സർവീസ് നടത്തുക. എന്നാൽ എന്നുമുതൽ സർവീസ് ആരംഭിക്കും എന്നത് സംബന്ധിച്ച് ഷെഡ്യൂൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article