കണ്ണൻ ഗോപിനാഥനെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തു

Webdunia
തിങ്കള്‍, 13 ഏപ്രില്‍ 2020 (17:03 IST)
കണ്ണൻ ഗോപിനാഥിനെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തു. സർക്കാർ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്‌തു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രിയുടേത് മികച്ച നീക്കമാണെന്നും എന്നാൽ തന്നെ നിശബ്‌ദനാക്കാൻ സാധിക്കില്ലെന്നും കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്‌തു.
 
കഴിഞ്ഞ ദിവസം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സർവീസ് തിരിച്ച് പ്രവേശിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണൻ ഗോപിനാഥിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ സർവീസിലേക്ക് തിരിച്ചില്ലെന്നായിരുന്നു കണ്ണൻ ഗോപിനാഥിന്റെ മറുപടി.രാജി വച്ച് എട്ട് മാസത്തിന് ശേഷവും ഉപദ്രവിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കണ്ണൻ ഗോപിനാഥ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article