കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ തിരികെ എത്തിയ അതിഥി തൊഴിലാളിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. ഡല്‍ഹിയിലെ കെട്ടിട നിര്‍മാണതൊഴിലാളിയായിരുന്ന ഭര്‍ത്താവ് മെയ് 19നാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ നിബന്ധനകളനുസരിച്ച് ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. ഈ തക്കത്തിനാണ് 46കാരിയായ ഭാര്യ കാമുകനൊപ്പം ഒളിച്ചോടുന്നത്.
മുന്ന് മക്കളുള്ള സ്ത്രീയാണ് ഒളിച്ചോടിയ വീട്ടമ്മ. ഭര്‍ത്താവിനെ മുറിക്ക് പുറത്ത് നിന്ന് പൂട്ടിയാണ് ഇവര്‍ കടന്നുകളഞ്ഞത്. പിന്നീട് ഭാര്യയെ കാണാതെ വന്നപ്പോള്‍ ഇയാള്‍ പൊലീസില്‍ പരാതിപ്പെടുകയാണ്. പൊലീസിന്റെ അന്വേഷണത്തിലാണ് ഇവര്‍ ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്.