67 പേര്‍ക്കുകൂടി കൊവിഡ്, കേരളം അതീവ ജാഗ്രതയില്‍; പാലക്കാട് മാത്രം 29 കേസുകള്‍

സുബിന്‍ ജോഷി

ചൊവ്വ, 26 മെയ് 2020 (19:05 IST)
സംസ്ഥാനത്ത് ചൊവ്വാഴ്‌ച  67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതില്‍ 29 പേര്‍ പാലക്കാട് ജില്ലയിലാണ്. കണ്ണൂർ 8, കോട്ടയം 6, മലപ്പുറം 5, എറണാകുളം 5, തൃശൂർ 4, കൊല്ലം 4, കാസർകോട് 3, ആലപ്പുഴ 3 എന്നിങ്ങനെയാണ് മറ്റ് പോസിറ്റീവ് കേസുകൾ. 10 പേർക്ക് ഫലം നെഗറ്റീവായി. 
 
ഒരു ലക്ഷത്തിലധികം പേര്‍ ക്വാറന്‍റീനിലുണ്ട്. ചൊവ്വാഴ്‌ച ഒമ്പത് ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടു. മൊത്തം ഇപ്പോള്‍ സംസ്ഥാനത്ത് 68 ഹോട്ട് സ്പോട്ടുകളാണുള്ളത്.
 
വിദേശത്തുനിന്ന് വന്ന 27 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം ഏഴുപേര്‍ക്കാണ് രോഗം വന്നത്. മഹാരാഷ്ട്രയിൽനിന്ന് വന്ന 15 പേര്‍ക്കും തമിഴ്നാട്ടിൽനിന്ന് വന്ന 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം 415 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍