കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തയ്യാർ, പക്ഷേ അത് നിയമം തെറ്റായതുകൊണ്ടല്ല: കേന്ദ്ര കൃഷിമന്ത്രി

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (13:08 IST)
ഡൽഹി: കേന്ദ്ര സർക്കാാർ പസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമർ. നിയമം തെറ്റായതുകൊണ്ടല്ല ഭേദഗതിയ്ക്ക് തയ്യാറാവുന്നത് മറിച്ച് കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് മാത്രമാണ് എന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമർ പറഞ്ഞു. ഒരു സംസ്ഥാനത്തെ ആളുകൾ തെറ്റിദ്ധരിയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. പഞ്ചാബിൽ മാത്രമാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടക്കുന്നത്. രക്തംകൊണ്ട് കൃഷിനടത്താൻ കോൺഗ്രസ്സിന് മാത്രമേ സാധിയ്ക്കു എന്നും സഭയിൽ നരേന്ദ്ര സിങ് തൊമസ് വിമർശനം ഉന്നയിച്ചു. കർഷകരിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. കാർഷികരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. കർഷകരുടെ. ഉന്നമനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര സിങ് തൊമർ പറഞ്ഞു 

അനുബന്ധ വാര്‍ത്തകള്‍

Next Article