ഒരു വർഷത്തിനുള്ളിൽ 15 സ്ഥലങ്ങൾ സന്ദർശിച്ചാൽ സർക്കാർ പണം തിരികെനൽകും !

തിങ്കള്‍, 27 ജനുവരി 2020 (13:55 IST)
യാത്രകൾ പോവാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ ഇതിന് ചിലവഴിയ്ക്കാൻ പണമില്ലാത്തതാണ് പലരുടെയും പ്രശ്നം. ചിലർക്ക് സമയവും. എന്നാൽ യാത്രകൾ ചെയ്യ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിയ്ക്കുകയാണ് കേന്ദ്ര സർക്കാർ. ഒരു വർഷത്തിനുള്ളിൽ രാജ്യത്തിനകത്ത് 15 ഇടങ്ങൾ സന്ദർശിയ്ക്കുന്നവർക്ക് പണം സർക്കാൻ തിരികെ നൽകും.
 
ടൂറിസം ദിനത്തോടനുബനന്ധിച്ച് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്. ടൂറിസം ഡെസ്റ്റിനേഷനുകളിൽ സന്ദർശനം നടത്തിയാൽ മാത്രം പോര ചിത്രങ്ങൾ പകർത്തി ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിലേയ്ക്ക് ചിത്രങ്ങൾ അയയ്ക്കുകയും വേണം. സ്വന്തം സംസ്ഥാനങ്ങൾക്ക് പുറമേയുള്ള സ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.
 
2022ഓടേ ഓരോ ആളും 15 ടൂറിസം ഡെസ്റ്റിനേഷൻ എങ്കിലും സന്ദർശിച്ചിരിയ്ക്കണം എന്ന ഉദ്ദേശത്തോടെയുള്ള 'പര്യാതൻ പർവ്' എന്ന പദ്ധതിയുടെ ഭാഗമായാണ് സഞ്ചാരികൾക്ക് സർക്കാർ പണം നൽകാൻ തീരുമാനിച്ചിരിയ്ക്കുന്നത്. ധനപരമായ ഒരു നേട്ടമായിട്ടല്ല മറിച്ച് സഞ്ചാരികൾക്കുള്ള ഒരു പ്രോത്സാഹനമായാണ് പദ്ധതിയെ കാണേണ്ടത് എന്ന് പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. ടൂറിസം ഡെസ്റ്റിനേഷനുകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ ട്രെയിനുകൾ ഇറയ്ക്കുന്ന കാര്യവും ടൂറിസം വകുപ്പിന്റെ പരിഗണനയിലുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍