പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, മൂഴിക്കൽ പങ്കജാക്ഷിയ്ക്കും, സത്യനാരായണൻ മുണ്ടയൂരിനും പദ്മശ്രി

ശനി, 25 ജനുവരി 2020 (20:21 IST)
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രണ്ട് മലയാളികൾ പദ്മശ്രി പുരസ്കാരത്തിന് അർഹരായി. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിയും സാമൂഹിക പ്രവർത്തകൻ സത്യനാരയണൻ മുണ്ടയൂരുമാണ് പദ്മ പുരസ്കാരത്തിന് അർഹരായ മലയാളികൾ. പാരമ്പര്യ കലാരൂപമായ നോക്കുവിദ്യ പാവകളിയുടെ പ്രചാരത്തിന് നൽകിയ സംഭാവനകൾക്കാണ് പുരസ്കരത്തിന് മൂഴിക്കൽ പങ്കജാക്ഷിയെ അർഹയാക്കിയത്. 
 
അഞ്ച് നൂറ്റാണ്ടുകളോളം പഴക്കമുള്ള പരമ്പാരഗതമായ കലാരൂപമാണ് നോക്കുവിദ്യ പാവകളി. തമിഴ് സാഹിത്യ കൃതിയായ ചിലപ്പധികാരത്തിൽ നോക്കുവിദ്യ പാവകളിയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അരുണാചലിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തകനാണ് പുരസ്കാരത്തിന് അർഹനായ സത്യനാരയണൻ മുണ്ടയൂർ. അരുണാചലിലെ ഗ്രാമങ്ങളിൽ വിദ്യാഭ്യാസവും വായനയും ഉറപ്പുവരുത്തുന്നതിനായി സത്യനാരായണൻ മുണ്ടയൂർ നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 
 
1984ലെ ഭോപ്പാൽ ദുരന്തത്തിലെ ഇരകൾക്കുവേണ്ടി പോരടിയ അബ്ദുൾ ജബ്ബാറിന് മരണാനന്തര ബഹുമതിയായി പദ്മശ്രി നൽകും. 2019 നവംബർ 19നാണ് അദ്ദേഹം മരിച്ചത്. ജഗ്ദീഷ് ജൽ അഹൂജ (പഞ്ചാബ്), മുഹമ്മദ് ഷരീഫ് (യുപി), തുളസി ഗൗഡ (കർണാടക), ജാവേദ് അഹമ്മദ് തുടങ്ങി 21 പേരാണ് പദ്മശ്രി പുരസ്കാരത്തിന് അർഹരായത്.


ഫോട്ടോ ക്രെഡിറ്റ്സ്: സിവിൽ സൊസൈറ്റി മാഗസിൻ, ദ് ഹിന്ദു 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍