പുതിയ ഗവര്‍ണ്ണര്‍മാരേ പ്രഖ്യാപിച്ചു; രാജഗോപാല്‍ പട്ടികയിലില്ല

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (16:33 IST)
കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച രാജിവച്ച ഗവര്‍ണ്ണര്‍മാരുടെ ഒഴിവിലേക്കായി പുതിയ ഗവര്‍ണ്ണര്‍മാരെ പ്രഖ്യാപിച്ചു. എട്ടു ഗവര്‍ണറുമാരുടെ ഒഴിവുണ്ടായിരുന്നതില്‍ അഞ്ചു പേരെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. 
 
എന്നാല്‍ ആദ്യ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവായ ഒ രാജഗോപാലിന്റെ പേര് ഇല്ല. ഇദ്ദേഹത്തേ ഗവര്‍ണ്ണറാക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. മുന്‍ കേന്ദ്രമന്ത്രി രാംനായിക് ഉത്തര്‍പ്രദേശ് ഗവര്‍ണറാകും. ബല്‍റാംജി ദാസ് ഠണ്ഡന്‍ ആണു ചത്തിസ്ഗഡ് ഗവര്‍ണര്‍.
 
കേസരിനാഥി ത്രിപാഠി ബംഗാള്‍ ഗവര്‍ണറും ഒപി കൊഹ്ലി ഗുജറാത്ത് ഗവര്‍ണറുമാകും. പി സി ആചാര്യയെ നാഗാലാന്‍ഡ് ഗവര്‍ണര്‍ ആയി ‍പ്രഖ്യാപിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്തു നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റുന്നതില്‍ നേരത്തെ തന്നെ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എം.കെ.നാരായണനും വക്കം പുരുഷോത്തമനും രാജിവച്ചിരുന്നു.