സ്വർണക്കടത്തിന് ഒത്താശ : രണ്ടു കസ്റ്റംസ് ഉദോഗസ്ഥർ അറസ്റ്റിൽ

Webdunia
വ്യാഴം, 15 ജൂണ്‍ 2023 (19:30 IST)
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണക്കടത്തിന് ഒത്താശ നടത്തി എന്ന കേസിൽ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഇൻസ്‌പെക്ടർമാരായ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരെ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് ആണ് അറസ്റ്റ് ചെയ്തത്.
 
അടുത്ത കാലത്ത് നടന്ന നിരവധി സ്വര്ണക്കടത്തുകളിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാന താവളത്തിനു പുറത്തു നിന്ന് 4.8 കിലോ സ്വർണ്ണം പിടിച്ചെടുത്തിരുന്നു. അന്നേ ദിവസം ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദോഗസ്ഥരാണ് സ്വർണ്ണം ക്ലിയർ ചെയ്തു കൊടുത്തത് എന്നാണു വിവരം.
 
ഇവരുടെ അറിവോടെയാണ് വിവിധ സ്വർണ്ണ റാക്കറ്റുകൾ വഴി എത്തുന്ന സ്വർണ്ണം പരിശോധന കൂടാതെ വിമാന താവളത്തിനു പുറത്തു എത്തിയതായി കണ്ടെത്തിയിരുന്നു. ഇവരുടെ ഒത്താശയോടെ എൺപത് കിലോയോളം സ്വർണ്ണമാണ് കടത്തിയിട്ടുണെന്നു കണ്ടെത്തിയതായാണ് വിവരം. എന്നാൽ കഴിഞ്ഞ ദിവസം സ്വർണ്ണം പുറത്തു വച്ച് പിടിച്ചതോടെ പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ അന്വേഷണം നടത്തിയതും തുടർന്ന് ഇവരുടെ പങ്ക് കണ്ടെത്തിയതും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article