കരിപ്പൂരിൽ 60 ലക്ഷത്തിന്റെ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിലായി

വ്യാഴം, 1 ജൂണ്‍ 2023 (17:16 IST)
കോഴിക്കോട്: വിദേശത്തു നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് 60 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി. മസ്കറ്റിൽ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് പുതുപ്പാടി കക്കാട് ചേലോട്ടിൽ വീട്ടിൽ കരീം എന്ന 48 കാരനാണ് പോലീസിന്റെ പിടിയിലായത്.
 
നാല് ക്യാപ്സൂളുകളിലായി 1.072 കിലോ സ്വർണ്ണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യവെയാണ്‌ സ്വർണ്ണം കണ്ടെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍