ആടു പ്രസവിച്ചത് മനുഷ്യസാദൃശ്യമുള്ള കുട്ടികളെ

Webdunia
ചൊവ്വ, 23 ഡിസം‌ബര്‍ 2014 (15:45 IST)
കര്‍ണാടകയില്‍ ഒരു ആട് പ്രസവിച്ചപ്പൊള്‍ ജനിച്ചത് മനുഷ്യനോട് രൂപസാദൃശ്യമുള്ള  ആട്ടിന്‍കുട്ടികള്‍.കര്‍ണാടകയിലെ സൊലാപൂരിലാണ് ഭൂരിഭാഗവും മനുഷ്യനട് സാമ്യമുള്ള ആട്ടിന്‍കുട്ടികള്‍ ജനിച്ചത്. ക്ഷീരകര്‍ഷകനായ ഭാസ്‌കറിന്റെ ആടാണ് അപൂര്‍വ്വ രൂപമുള്ള രണ്ട് ആട്ടിന്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ ഇവ പ്രസവത്തോടെ തന്നെ ചാകുകയായിരുന്നു.

ഇവയുടെ കണ്ണും മൂക്കും വായയും  മനുഷ്യന്റെ ശരീരപ്രകൃതിയോട് സാമ്യമുള്ളതാണ് .ഇതുകൂടാതെ മനുഷ്യന്റേതിന് സമാനമായ കൈകളും കാലുകളും ഇവയ്ക്കുണ്ട്. കാല്‍പാദവും ചെവികളും മാത്രമാണ് ആടിന്റേതുപോലുള്ളത്.
നാല് വര്‍ഷമായി താന്‍ വളര്‍ത്തുന്ന ആട് ഇതിന് മുമ്പ് പത്ത് കുട്ടികളെ പ്രസവിച്ചിട്ടുണ്ടെന്നാണ് ഭാര്‍സ്കര്‍ പറയുന്നത്.

ജനിതക പ്രശ്‌നങ്ങളാകാം ഇത്തരത്തിലുള്ള രൂപത്തിന് കാരണമെന്നാണ്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇവയെ  ശാസ്ത്രീയമായ രീതിയില്‍ സംരക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. എന്നാല്‍ ഇവ അപശകുനമാണെന്നും ചാപിള്ളകളെ എത്രയും വേഗം മറവ് ചെയ്യണമെന്നുമാണ്  നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.