ഗോവ ഇലക്ഷൻ: ബിജെപി നേതൃത്വം ഡൽഹിയിൽ, സ്ഥാനാർഥികളെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്

Webdunia
ചൊവ്വ, 8 മാര്‍ച്ച് 2022 (15:11 IST)
ഗോവ തിരെഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം ബാക്കി‌നിൽക്കെ മുഖ്യ രാഷ്ട്രീയ കക്ഷികൾക്ക് കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്. 
 
റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ പേരുകേട്ട കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെ പാർട്ടി ഗോവയിലേക്ക് അയച്ചതായി റിപ്പോർട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുമെന്ന് ഗോവയിലെ സ്ഥാനാര്‍ഥികളെ കൊണ്ട് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിരുന്നത് വാർത്തയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article