ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു

ശ്രീനു എസ്

തിങ്കള്‍, 11 ജനുവരി 2021 (11:06 IST)
ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു. നോയിഡയിലെ രബുപുരയിലെ കര്‍ഷക കുടുംബത്തിലെ 14കാരിയാണ് പീഡനത്തിനിരയായത്. വീടിനടുത്ത് താമസിക്കുന്നയാളാണ് പീഡന ശ്രമം നടത്തിയത്. 
 
രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ ഇയാള്‍ തോക്കുമായി വരുകയായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി നിലവിളിക്കുകയും ബന്ധക്കള്‍ പ്രതിയെ മര്‍ദ്ദിച്ച ശേഷം ഗ്രേറ്റര്‍ നോയിഡ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍