ആണ്‍സുഹൃത്തുമായുള്ള വാക്കുതര്‍ക്കം: നെയ്യാറ്റിന്‍കരയില്‍ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

ശ്രീനു എസ്

ശനി, 9 ജനുവരി 2021 (08:25 IST)
ആണ്‍സുഹൃത്തുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര അതിയന്നൂരിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് കൊടങ്ങാവിള സ്വദേശിയായ ആണ്‍സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
 
തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആണ്‍സുഹൃത്തും പെണ്‍കുട്ടിയുടെ സഹോദരിയും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിന്നാലെ ആണ്‍സുഹൃത്ത് കടന്നു കളയുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത് നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍