പീഡനക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്

ബുധന്‍, 6 ജനുവരി 2021 (13:49 IST)
പീഡനക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് കുറ്റിയില്‍താഴം കരിമ്പൊയിലില്‍ ബീരാന്‍കോയ (59) ആണ് മരിച്ചത്. സഹതടവുകാര്‍ ഉറങ്ങുന്ന സമയത്ത് തോറത്തുപയോഗിച്ച് ജനല്‍കമ്പിയില്‍ തൂങ്ങുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജീവനക്കാര്‍ കണ്ടതിനുപിന്നാലെ ഉടന്‍ മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
 
ബീരാന്‍ കോയയെ ഞായറാഴ്ചയായിരുന്നു കോടതി റിമാന്‍ഡു ചെയ്തത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍