വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ശനി, 9 ജനുവരി 2021 (11:51 IST)
പാലക്കാട്: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. മംഗളം ഡാമിനടുത്ത് കാന്തളം കോളനിയിലെ സുഭാഷ് എന്ന 24 കാരനാണ് പിടിയിലായത്.
 
രണ്ട് ദിവസം മുമ്പ് രാത്രി ഏഴരയോടെ 45 കാരിയായ വീട്ടമ്മ തനിച്ചുള്ള സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയാണ് യുവാവ് പീഡിപ്പിച്ചത്. വീട്ടിലെ ബഹളം കേട്ട് എത്തിയ അയല്‍വാസികള്‍ മംഗളം ഡാമിലെ പോലീസില്‍ വിവരം അറിയിച്ചു.
 
എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് ഇടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍