പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു ശേഷം മൂന്നുവയസുകാരിയുടെ മുറിവ് ആശുപത്രി അധികൃതര്‍ തുന്നിക്കെട്ടിയില്ല: കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍

ശ്രീനു എസ്
ഞായര്‍, 7 മാര്‍ച്ച് 2021 (10:39 IST)
പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു ശേഷം മൂന്നുവയസുകാരിയുടെ മുറിവ് ആശുപത്രി അധികൃതര്‍ തുന്നിക്കെട്ടിയില്ലെന്നും മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. കുട്ടിയുടെ മരണത്തിത്തെതുടര്‍ന്ന് ഉയര്‍ന്നുവന്ന ഗുരുതര ആരോപണത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും യുപി സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. അഞ്ചുലക്ഷം രൂപ അടയ്ക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മുറിവ് തുന്നിക്കെട്ടാതെ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. 
 
കുട്ടി വേദനകൊണ്ട് കഷ്ടപ്പെടുന്നതും മാതാപിക്കളുടെ സംഭാഷണം അടക്കമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ആശുപത്രി ഗേറ്റിനു പുറത്ത് കുട്ടി മരിക്കുന്നതും മുറിവില്‍ പ്രാണികള്‍ പറക്കുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്. ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article