ഐഎംഡിബി റേറ്റ് 8.8: സ്‌പൈഡന്‍മാനെയും പിന്നിലാക്കിയ ദൃശ്യം 2 പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ സിനിമ

ശ്രീനു എസ്

ഞായര്‍, 7 മാര്‍ച്ച് 2021 (09:41 IST)
ഐഎംഡിബി റേറ്റില്‍ സ്‌പൈഡന്‍മാനെയും പിന്നിലാക്കി മോഹന്‍ലാല്‍ അഭിനയിച്ച് തകര്‍ത്ത ദൃശ്യം 2. ദൃശ്യം 2വിന്റെ ഐഎംഡിബി റേറ്റ് 8.8 ആണ്. പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ സിനിമ കൂടിയാണ് ദൃശ്യം 2. സിനിമകളുടെയും വെബ്‌സിരീസുകളുടെയും ഓണ്‍ലൈന്‍ ഡേറ്റാബേസ് ആണ് ഐഎംഡിബി.
 
സ്‌പൈഡന്‍മാന്റെ അവസാനമെത്തിയ സിനിമയായ സ്‌പൈഡര്‍മാന്‍ നോ വേ ഹോം എന്ന സിനിമ ദൃശ്യത്തിനും പിന്നിലാണ്. പട്ടികയില്‍ ദൃശ്യം പത്താം സ്ഥാനത്തും സ്‌പൈഡര്‍മാന്‍ 12-ാം സ്ഥാനത്തുമാണ്. ഐ കെയര്‍ എ ലോട്ട് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍