ബി ജെ പിക്കെതിരെ ഒന്നിക്കുന്നത് ഒസാമ ബിൻ ലാദന്റെ പിൻ‌ഗാമികളെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (16:43 IST)
ബി ജെ പിക്കെതിരെ രാജ്യത്താകമാനം രൂപപ്പെടുന്ന പ്രതിപക്ഷ ഐക്യത്തിൽ അണിചേരുന്നവരെ കൊല്ലപ്പെട്ട അൽ ഖ്വയ്ദ ഭീകരൻ ഒസാമ ബിൻ ലാദന്റെ പിൻ‌ഗാമികളായി ചിത്രികരിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് രംഗത്ത്.   
 
ഒസാമ വാദികളും മാവോവാദികളും വര്‍ഗീയവാദികളും കമ്യൂണിസ്റ്റുകളും  എന്‍ഡിഎയ്‌ക്കെതിരെ ഒന്നിക്കുന്നുവെന്നാണ് ഗിരിരാജ് സിങ് പറഞ്ഞത്. ബി ജെ പിക്കെതിരെ രാജ്യത്താകമാനം പ്രതിപക്ഷ ഐക്യം രൂപപ്പെടുന്ന സാഹചര്യത്തിലാണ് ഗിരിരാജ് സിങ്ങിന്റെ പ്രതികരണം. എൻ ഡി എ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ സർക്കാരിനെതിരെ ഉയരുന്ന എല്ലാ ശകതികളെയും അടിച്ചമർത്തും എന്നും അദ്ദേഹം അവകാശ വാദം ഉന്നയിച്ചു. 
 
അതേ സമയം കർണ്ണാടകത്തിൽ വിജയം പിടിച്ചെടുത്തതും ഉപ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാലും 2019ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മോദി മാജിക് ഉണ്ടാകും എന്ന വാദവുമായി  ബിജെപി വക്താവ് സംബിത് പത്രയും രംഗത്തെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article