ഗൗരി ലങ്കേഷ് വധം: ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ; പിടിയിലായത് സിസിടിവി ദൃശ്യങ്ങളില്‍ സംശയകരമായി കണ്ട ആ​ന്ധ്ര സ്വ​ദേ​ശി

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (09:03 IST)
മാ​ധ്യ​മപ്ര​വ​ർ​ത്ത​ക ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. സിസിടിവി ദൃശ്യങ്ങളില്‍ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ആ​ന്ധ്ര സ്വ​ദേ​ശി​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇയാളെ ഇപ്പോള്‍ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഗൗരി ലങ്കേഷിന്റെ വീടിന്റെ പരിസരത്തും മറ്റുപല സ്ഥലങ്ങളിലുമായി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​യാ​ളെ ക​ണ്ട​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. 
 
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് കഴിഞ്ഞദിവസം കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു. ലഭിച്ച വിവരങ്ങളോ, പ്രതിയെ കുറിച്ചുള്ള സൂചനയോ ഇപ്പോൾ പുറത്ത് വിടാനാകില്ല. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
കേസ് അന്വേഷണം വഴിമുട്ടിയെന്ന ആരോപണം ശക്തമായതോടെയാണ് കൊലയാളികളെക്കുറിച്ച് വിവരം ലഭിച്ചതായി ആഭ്യന്തര മന്ത്രി പറഞ്ഞത്. അതേസമയം, പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന റിപ്പോര്‍ട്ട് പൊലീസ് തള്ളിക്കളയുന്നില്ല. അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article