മാലിന്യത്തിന്റെ പരകോടിയില്‍ ഒഴുകുന്ന പുണ്യ നദി പമ്പയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി സാനിറ്ററി കോംപ്ലക്സുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഗംഗാനദീ തീര ഗ്രാമങ്ങളിലാണ് സാനിറ്ററി കോംപ്ലക്സുകള്‍ നിര്‍മ്മിക്കുക.
ഇത് കൂടാതെ നദീ തീര ഗ്രാമങ്ങളിലുള്ള വീടുകള്‍ക്ക് പ്രത്യേക ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. നദീതീര ഗ്രാമങ്ങളിലെ മിക്ക ആളുകളും നദിക്കരികിലാണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഇതു മൂലം നദീജലത്തില്‍ മലമലിനീകരണതോത് അനിയന്ത്രിതമാണ്. ഇതിനെ നിയന്ത്രിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മലിനീകരണ നിവാരണ പരിപാടികള്‍ എത്രത്തോളം നടപ്പിലാക്കിയെന്ന് ഓരോ മാസവും 1, 16 തീയതികളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര കുടിവെള്ള, സാനിട്ടേഷന്‍ വകുപ്പു സെക്രട്ടറി പങ്കജ് ജയിന്‍ യുപി, ഉത്തരാഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാന അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
11 സംസ്ഥാനങ്ങളിലായി അമ്പതു കോടിയിലേറെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ആശ്രയിക്കുന്നത് ഗംഗാ നദിയേയാണ്. മനുഷ്യ വിസ്സര്‍ജ്ജ്യങ്ങളും ഫാക്ടറി മാലിന്യങ്ങളുമാണ് ഗംഗയെ മലിനീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്.