യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം ഓടുന്ന കാറില്‍ നിന്നും റോഡിലേക്ക് തള്ളിയിട്ടു. ഹരിയാനയിലെ സോഹ്നയിലായിരുന്നു സംഭവം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രാത്രി എട്ടു മണിയോടെ ഗുരുഗ്രാമിലെ സോഹ്നയിലൂടെ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കാറിൽ വെച്ച് പീഡിപ്പിച്ച യുവതിയെ അക്രമി സംഘം ഗ്രേറ്റ് നോയിഡയിലെ ഒരു ആശുപത്രിക്കടുത്തുള്ള റോഡിലേക്ക് തള്ളിയിടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.