ഗാന്ധി കുടുംബം സ്വയം നിർമ്മിച്ച കുമിളകളിൽ നിന്നും പുറത്തുവരണം: ഖുശ്‌ബു

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (12:04 IST)
ഗാന്ധി കുടുംബം സ്വയം നിർമിച്ച കുമിളകളിൽ നിന്നും പുറത്തുവരണമെന്ന് ബിജെപിയിലേക്ക് മാറിയ നടി ഖുശ്‌ബു.കുമിളകളില്‍ നിന്ന് പുറത്തുവന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പരാജയപ്പെടും. പ്രതിപക്ഷത്തുപോലും അവര്‍ സ്വയം കണ്ടെത്തുന്നില്ല. എല്ലാകാലവും പ്രതിപക്ഷമുണ്ടാകുമെന്ന തെറ്റയ പ്രതീക്ഷയിലാണ് അവർ ജീവിക്കുന്നത്. രാജ്യം ഭരിക്കുന്ന കാര്യം മറന്നേക്കു. ഇങ്ങനെയെങ്കിൽ പ്രതിപക്ഷത്ത് പോലും അവർ ഉണ്ടാകില്ല- ഖുശ്‌‌ബു പറഞ്ഞു.
 
എന്തുകൊണ്ടാണ് ആളുകൾ കോൺഗ്രസ് വിടുന്നതെന്ന് കോൺഗ്രസ് ചിന്തിക്കുന്നില്ല. അവരെ അവസരവദികൾ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിന് പകരം കോൺഗ്രസ് സ്വയം പരിശോധന നടത്തുകയാണ്  വേണ്ടതെന്നും ഖുശ്‌ബു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article