കേരള കോൺഗ്രസ് (എം) ഇനി ഇടതിനൊപ്പം; പ്രഖ്യാപിച്ച് ജോസ് കെ മാണി, എംപി സ്ഥാനം രാജിവയ്ക്കും

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (11:46 IST)
കോട്ടയം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്സ് എം ഇനി ഇടതുപക്ഷത്തിനൊപ്പം, ഇടതുപക്ഷ ജനാധിപത്യം മുന്നണിയുമായി ചേർന്ന് പ്രവർത്തിയ്ക്കാൻ തീരുമാനിച്ചതായി പാർട്ടി ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കോൺഗ്രസിലെ ചിലരിൽനിന്നും കേരള കോൺഗ്രസ് കടുത്ത അനീതിയാണ് നേരിട്ടത് എന്നും, കെഎം മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചു എന്നും ജോസ് കെ മണി കുറ്റപ്പെടുത്തി. എംപി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി 
 
38 വർഷം യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ചയിലും കെഎം മാണി ഉണ്ടയിരുന്നു. ആ കെഎം മാണിയെയും ഒരു ജനവിഭാഗത്തെയും യുഡിഎഫ് അപമാനിച്ചു. ചില നേതാക്കളുടെ ഭാഗത്തുനിന്നും കടുത്ത അനീതിയണ് ഉണ്ടായത്. പലതവണ യുഡിഎഫിൽ പരാതി നൽകി എങ്കിലും ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല. നീചമായ വ്യക്തിഹത്യയാണ് പിജെ ജോസഫ് നടത്തിയത്. പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ കോൺഗ്രസ് നേതാക്കൾ പിജെ ജോസഫിന് മൗനമായി പിന്തുണ നൽകിയെന്നും ജോസ് കെ മാണി വിമർശനം ഉന്നയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article