ലോകത്തിലെ ഏറ്റവും തീളക്കമാർന്ന വജ്രം പർപ്പിൾ പിങ്ക് ലേലത്തിന്: വില 279 കോടി രൂപയിലധികം !

ബുധന്‍, 14 ഒക്‌ടോബര്‍ 2020 (10:55 IST)
ലോകത്തിലെ ഏറ്റവും തിളക്കമാർന്നതും വലുതുമായ വജ്രങ്ങളിൽ ഒന്നായ പർപ്പിൾ പിങ്ക് ലേലത്തിന്. സോതെബിയിലെ ജനീവ മാഗ്നിഫിഷ്യന്റ് ജൂവലേഴ്‌സിന്റെ പക്കലുള്ള വജ്രമാണ് ലേലം ചെയ്ത് വിൽക്കുന്നത്. 14.83 കാരറ്റ് പ്യൂരിറ്റി ഉള്ളതാണ് 'ദി സ്പിരിറ്റ് ഓഫ് റോസ്' എന്ന് വിളിപ്പേരുള്ള വജ്രം. നവംബർ 11 നാണ് ഈ അപൂർവ വജ്രത്തിനായുള്ള ലേലം നടക്കുക.
 
3.8 കോടി യുഎസ് ഡോളർ, അതായത് 279 കോടിയോളം രൂപയാണ് ഈ വജ്രത്തിന് പ്രതീക്ഷിയ്ക്കപ്പെടുന്ന വില. റഷ്യയുടെ വടക്കുകിഴക്കുള്ള സഖായിൽ അൽറോസയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽനിന്നാണ് 2017ൽ 27.85 കാരറ്റ് പിങ്ക് വജ്രം ലഭിച്ചത്. പിന്നീട് സെർജി ഡയാഗിലേവാണ് ദീർഘവൃത്താകൃതിയിൽ ഇപ്പോഴുള്ള രീതിയിലേയ്ക്ക് വജ്രത്തെ പരുവപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍