ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന നിലയില്‍ തരംഗമായിരിക്കുകയാണ് റിങ്ങിങ്ങ് ബെല്‍സിന്റെ ‘ഫ്രീഡം 251’. കമ്പനിയുടെ വെബ്സൈറ്റായ ഫ്രീഡം251 ഡോട്ട് കോം വഴി ആണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. വില വളരെ കുറവാണെങ്കിലും സാധാരണ സ്മാര്‍ട്ട്ഫോണുകള്‍ നല്‍കുന്ന ഓപ്ഷനുകള്‍ ഫ്രീഡം 251 നല്‍കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.
എന്നാല്‍, റിങ്ങിങ്ങ് ബെല്‍സിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അരാണെന്ന് അധികമാര്‍ക്കും അറിയില്ല. മോഹിത് കുമാര്‍ എന്ന എം ബി എകാരനാണ് ഈ പുതിയ തരംഗത്തിനു പിന്നില്‍. നോയിഡ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സിഡ്നി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദധാരിയായ മോഹിത് എം ബി എ ചെയ്തത് അമിത് സര്‍വ്വകലാശാലയില്‍ നിന്നാണ്. ഇക്കഴിഞ്ഞ സെപ്തംബറില്‍ ആണ് മോഹിത് ടെലികോം മേഘലയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ തന്നെ സ്മാര്‍ട്ട്ഫോണ്‍ മേഘലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മോഹിതിന് കഴിഞ്ഞു.
4 ഇഞ്ച് ഡിസ്‌പ്ലേയില്‍ 1.3 ജിഗ ഹെട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സര്‍,1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3.2 മെഗാ പിക്‌സല്‍ ബാക്ക് ക്യാമറ, 3 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ, 1450 എം എ എച്ച് ബാറ്ററി എന്നിവയാണ് മോഹിത് അവതരിപ്പിച്ച ‘ഫ്രീഡം 251’ന്റെ സവിശേഷതകള്‍.
എന്നാല്‍, രാവിലെ കമ്പനി വെബ്സൈറ്റില്‍ കയറിയവര്‍ക്ക് നിരാശയായിരുന്നു ഫലം. പലര്‍ക്കും ശൂന്യമായ ഒരു സ്ക്രീനാണ് ലഭിച്ചത്. ‘ബൈ’ ബട്ടണ്‍ ദൃശ്യമായവര്‍ക്ക് പേമെന്റ് ഓപ്ഷനിലേക്ക് പോകാനായതുമില്ല.