രാജ്യത്തെ സര്‍വ്വകലാശാലകളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വെല്ലുവിളി നേരിടുകയാണെന്ന് മുന്‍ പ്രധാനമന്ത്രി

Webdunia
വെള്ളി, 20 ജനുവരി 2017 (15:48 IST)
രാജ്യത്തെ സര്‍വ്വകലാശാലകളില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് വെല്ലുവിളി നേരിടുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വിയോജിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവസരം അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വ്വകലാശാലയില്‍ സംസാരിക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രി.
 
വിയോജിക്കാനും സമാധാനപരമായി പ്രതിഷേഷിക്കാനുമുള്ള അവസരം അടിച്ചമര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഹൈദരാബാദ് സര്‍വ്വകലാശാലയിലും ജെ എന്‍ യുവിലും അടുത്തിടെ വിദ്യാര്‍ത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ കൈ കടത്താന്‍ ശ്രമങ്ങള്‍ ഉണ്ടായി. ഇത് ആശങ്കയുണ്ടാക്കുന്നത് ആണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
 
സര്‍വ്വകാലശാലകളില്‍ നടക്കുന്ന പഠനങ്ങള്‍ നിലനില്‍ക്കുന്ന ബൌദ്ധിക - സാമൂഹിക പാരമ്പര്യങ്ങള്‍ക്ക് 
എതിരാണെങ്കില്‍ പോലും അതിനുള്ള സ്വാതന്ത്ര്യം വേണം. ഈ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനു വേണ്ടി ഊര്‍ജ്ജസ്വലരായി കര്‍മ്മനിരതരാകണമെന്നും അദ്ദേഹം പറഞ്ഞു.
Next Article