അയല്‍വാസിയായ പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 60 കാരനു ജീവപര്യന്തം കഠിനതടവ്. കോവളം നീലകണ്ട്ഠാ കോളനിയില്‍ ഗോപിക്കാണ് തിരുവനന്തപുരം അഡി.ജില്ലാ സെഷന്‍സ് കോടതി ഈ ശിക്ഷ നല്‍കിയത്.
2002 ല്‍ അയല്‍വാസിയായ കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നായിരുന്നു പ്രോസിക്യൂഷന് കേസ്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടി ആറു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞതും പീഡന വിവരം പുറത്തായതും. പിന്നീട് കുട്ടി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു.
പ്രതിക്ക് കഠിനതടവിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക പെണ്‍കുട്ടിക്കു നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവ് അധികമായി അനുഭവിക്കണം എന്നാണ് കോടതി ഉത്തരവ്.