അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന പിറന്നാള്‍ കേക്ക് കഴിച്ച അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (21:06 IST)
പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ കേക്ക് കഴിച്ചാല്‍ വയസ്സുകാരന് ദാരുണന്ത്യം. ബാംഗ്ലൂരിലെ കെ പി ആഗ്രഹാരാ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. പിറന്നാള്‍ ദിനത്തില്‍ അച്ഛന്‍ വാങ്ങിവന്ന കേക്ക് കഴിച്ച അഞ്ചുവയസ്സുകാരനാണ് മരിച്ചത്. കുട്ടിയോടൊപ്പം കേക്ക് കഴിച്ച മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇരുവരുടെയും നില ഗുരുതരമാണ്. 
 
ഭക്ഷ്യവിഷബാധയാണോ എന്നാണ് പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ശരിയായ മരണകാരണം പറയാന്‍ ആകുമെന്നും പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍