കൊവിഡ് 19: രാജ്യത്തെ ആദ്യ മരണം കർണാടകയിൽ, ചികിത്സയിൽ ഗുരുതരവീഴ്ച്ചവന്നതായി ആക്ഷേപം

അഭിറാം മനോഹർ

വെള്ളി, 13 മാര്‍ച്ച് 2020 (08:47 IST)
കൊവിഡ് 19 രോഗബാധയേറ്റ് ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു.കർണ്ണാടകയിലെ കൽബുർഗിയിലാണ് മരണം സ്ഥിരീകരിച്ചത്. 76 കാരനായ മുഹമ്മദ് ഹുസൈൻ സിദ്ദിഖി മരണപ്പെട്ടത്. മരണകാരണം കൊവിഡ് 19 ആണെന്ന സ്ഥിരീകരണം ഇന്നലെയാണ് ലഭിച്ചത്.
 
ഫെബ്രുവരി 29 ന് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ഇദ്ദേഹത്തിന് ന്യുമോണിയയും കൊവിഡ് 19ന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.മാർച് 5ന് അസുഖബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ കൽബുർഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതോടെ ഇദ്ദേഹത്തെ മാർച്ച് ഒൻപതിന് ഹൈദരാബാദിലേക്ക് മാറ്റി. എന്നാൽ തുടർന്ന് ആശുപത്രിയിൽ ഐസൊലേഷനിൽ ആക്കുന്നതിന് പകരം അധികൃതർ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
 
മരണം സ്ഥിരീകരിച്ചതോടെ കൊറോണയുമായി ബന്ധപ്പെട്ടിട്ടുള്ള ആശങ്കകളും വർധിച്ചിരിക്കുകയാണ്. രോഗം കണ്ടെത്തിയതിനെ തുടർന്ന് രോഗിയെ ഐസൊലേഷനിൽ ആക്കുന്നതും സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിലും ഗുരുതര വീഴ്ച്ചയാണ് കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്നും സംഭവിച്ചത്. മരണത്തെ തുടർന്ന് മരണമടഞ്ഞ ആളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. തെലങ്കാന സർക്കാരിനേയും വിവരം അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍