ജെറ്റ് എയര്‍വേസ് വിമാനത്തില്‍ അഗ്നിബാധ

Webdunia
വ്യാഴം, 14 ഓഗസ്റ്റ് 2014 (09:33 IST)
ഡല്‍ഹി-ഭോപ്പാല്‍ ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ എന്‍ജിനില്‍ അഗ്നിബാധ. വിമാനത്തിന്റെ വലതുവശത്തെ എന്‍ജിനിലാണ് തീയുണ്ടായത്. ഇതേത്തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി. 
 
വിമാനം പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് തീ ശ്രദ്ധയില്‍പെട്ടത്. 80 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.