ആശുപത്രിയില്‍ അഗ്‌നിബാധ; 24 പേര്‍ കൊല്ലപ്പെട്ടു; രോഗികളടക്കം 40 ലേറെ പേര്‍ക്ക് പൊള്ളലേറ്റു

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (08:35 IST)
ഒഡിഷയിലെ ഭുവനേശ്വറില്‍ ആശുപത്രിയില്‍ ഉണ്ടായ അഗ്‌നിബാധയില്‍ 24 പേര്‍ മരിച്ചു. രോഗികളടക്കം 40 ഓളം പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ നഗരത്തിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ് യു എം ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡിലും ഐ സിയുവിലുമാണ് തീപിടുത്തം ഉണ്ടായത്.
 
മരിച്ചവരില്‍ മിക്കവരും ഐ സി യുവില്‍ ഉണ്ടായിരുന്നവരെന്നാണ് കരുതുന്നത്. രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും രോഗികളും ജീവനക്കാരും അടക്കം നിരവധിപേര്‍ക്ക് പരുക്കേറ്റു. ഗുരുതരാവസ്ഥയിലുള്ള രോഗികളെയും കൊണ്ട് ബന്ധുക്കള്‍ പുറത്തേക്കോടി. 
 
വാര്‍ഡുകളുടെ ജനാലകളും മറ്റും തകര്‍ത്തും താഴത്തെ നിലയിലേക്ക് ചാടിയുമാണ് പലരും രക്ഷപ്പെട്ടത്. 500ലേറെ രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. 
Next Article