10 വര്‍ഷത്തിനിടെ കേരളത്തിന് 1.57 ലക്ഷം കോടി രൂപ നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രി; 239 ശതമാനം കൂടുതല്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 മാര്‍ച്ച് 2025 (10:35 IST)
10 വര്‍ഷത്തിനിടെ കേരളത്തിന് 1.57 ലക്ഷം കോടി രൂപ നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ധന ബില്ലില്‍ മേലുള്ള ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു ധന മന്ത്രി നിര്‍മ്മലാ സീതാരാമന്‍. യുപിഎ കാലത്തേക്കാള്‍ 239 ശതമാനം അധികമാണ് മോദിയുടെ  കാലത്ത് കേരളത്തിന് ലഭിച്ച തുക എന്നും മന്ത്രി പറഞ്ഞു. 
 
കേരളത്തിന് 2004 മുതല്‍ 2014 വരെ യുപിഎ കാലത്ത് ലഭിച്ചത് 46300 കോടി രൂപയായിരുന്നു. കൂടാതെ കോവിഡിന് ശേഷം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം 50 വര്‍ഷത്തേക്ക് പലിശയില്ലാത്ത വായ്പയായി കേരളത്തിന് 2715 കോടി രൂപ സഹായം നല്‍കിയതായും കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന സ്ഥിരം പല്ലവി വേദനിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
 
2023-24 കാലത്ത് കേരളത്തിന് അനുവദിച്ച 94649 കോടി രൂപ ശമ്പളം, പലിശ, പെന്‍ഷന്‍ എന്നിവ നല്‍കാനാണ് ഉപയോഗിച്ചതെന്നും വരുമാനത്തിന്റെ 74% ഇത് വരുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം കടമെടുക്കുന്നതില്‍ 97.8% വും നേരത്തെയുള്ള കടം വീട്ടാനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍