ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വനിതകള്‍. ബിസിനസ് മാസികയായ ഫോബ്‌സ് ആണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാ രാമന്‍, എച്ച്‌സിഎല്‍ ടെക്‌നോളജി ചെയര്‍പേഴ്‌സണല്‍ റോഷ്‌നി നാടാര്‍ മഹോത്ര, ബാംഗ്ലൂരിലെ ബയോകോണ്‍ ലിമിറ്റഡിന്റെ സ്ഥാപക കിരണ്‍ മജ്ജുംദര്‍ ദാസ് എന്നിവരാണ് പട്ടികയില്‍ ഇടനേടിയത്.
നിര്‍മാലാ സീതാരാമന്റെ സ്ഥാനം 28 ആണ്. കഴിഞ്ഞവര്‍ഷം പട്ടികയിലെ സ്ഥാനം 36 ആയിരുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ വനിത എന്ന നേട്ടവും നിര്‍മ്മല സീതാരാമനാണുള്ളത്. റോഷ്‌നി നാടാര്‍ മല്‍ഹോത്ര 81 ആം സ്ഥാനത്താണുള്ളത്. കിരണ്‍ മജുംദര്‍ ദാസ് 82 ആം സ്ഥാനത്തുമുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് യൂറോപ്പ്യന്‍ കമ്മീഷന്‍ പ്രസിഡണ്ടും മുന്‍ ജര്‍മന്‍ പ്രതിരോധ മന്ത്രിയുമായ ഉര്‍സുല വോണ്‍ ലൈനെയാണ്.