ബസ്സില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്ക് പോലും നോക്കുകൂലി ചുമത്തുന്ന കമ്യൂണിസമാണ് കേരളത്തിലേതെന്ന് നിര്‍മലാ സീതാരാമന്‍; വസ്തുതയില്ലാത്ത കാര്യമെന്ന് പി രാജീവ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 മാര്‍ച്ച് 2025 (10:40 IST)
ബസ്സില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്ക് പോലും നോക്കുകൂലി ചുമത്തുന്ന കമ്മ്യൂണിസമാണ് കേരളത്തിലുള്ളതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ കമ്മ്യൂണിസമാണ് കേരളത്തില്‍ വ്യവസായം തകര്‍ത്തതെന്നും ധനമന്ത്രി പറഞ്ഞു. നോക്കുകൂലി എന്ന പ്രതിഭാസം വേറെ എവിടെയുമില്ല. സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും കേന്ദ്രമന്ത്രി ആക്ഷേപിച്ചു. നിര്‍മല സീതാരാമന്റെ പ്രസ്താവനയ്‌ക്കെതിരെ കേരള ധനമന്ത്രി പി രാജീവ് രംഗത്ത് വന്നു.
 
വസ്തുതകള്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ അവരുടെ വിശ്വാസ്യത തന്നെ തകരുമെന്ന് പി രാജീവ് പറഞ്ഞു. ബിജെപിക്കാരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണെന്നും നോക്കുകൂലി സംബന്ധിച്ച തെറ്റായ പ്രവണതകള്‍ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
 
കൂടാതെ നിര്‍മലാ സീതാരാമന്റെ പ്രസ്താവനക്കെതിരെ ഇടത് എംപിമാര്‍ പ്രതിഷേധിക്കുമെന്നും മന്ത്രി അറിയിച്ചു. ബജറ്റ് ചര്‍ച്ചയില്‍ പ്രതിഷേധിക്കാനാണ് ധാരണ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍