അയല്‍വാസിയായ യുവതി സംസാരിക്കാത്തതില്‍ മനംനൊന്ത് വിവാഹിതനായ 47കാരന്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 ഫെബ്രുവരി 2022 (09:33 IST)
അയല്‍വാസിയായ യുവതി സംസാരിക്കാത്തതില്‍ മനംനൊന്ത് വിവാഹിതനായ 47കാരന്‍ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ഭാരത് അന്‍ഡേക്കര്‍ എന്നയാളാണ് മരിച്ചത്. ഇയാളുടെ അയല്‍വാസിയായ 37കാരിയും വിവാഹിതയാണ്. കര്‍ഷകത്തൊഴിലാളിയായ ഇവര്‍ അന്‍ഡേക്കറോട് സംസാരിക്കുന്നത് നിര്‍ത്തിയിരുന്നു. 
 
സംസാരിക്കാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച ഇയാള്‍ യുവതിയുടെ വീട്ടില്‍ കയറി പ്രശ്‌നമുണ്ടാക്കി. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ ഇയാള്‍ തന്റെ കൃഷിസ്ഥലത്തെത്തി കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article