ബിജെപിക്ക് വേണ്ടി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ആസ്ഥാനമായിട്ടുള്ള പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെയാണ് അറസ്റ്റിലായത്.
സ്ഥലത്തെ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ശ്രാവണബലെഗോളയില്‍ വാഹനാപകടത്തില്‍ ഒരു ജൈന സന്യാസിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍, അപകടമല്ല മറിച്ച് മുസ്ലിം യുവാക്കള്‍ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ് കാര്‍ഡ് നല്‍കിയ വാര്‍ത്ത. ഇദ്ദേഹത്തിന്റെ ചിത്രം സഹിതമായിരുന്നു വാര്‍ത്ത.
അപകട വാര്‍ത്തയെ വളച്ചൊടിച്ച് വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതിനെഹിരെയാണ് നേതാവ് പരാതി നല്‍കിയത്. അതേസയമം, മഹേഷ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ ഇദ്ദേഹത്തെ പിന്തുടരുന്നുണ്ട്.